Saturday, 2 August 2014

വിശ്വാസങ്ങൾ

വിശ്വാസങ്ങള്‍ വേറെവേറെയായതിന്
വെറുതെയെന്തിനാണ്കുറ്റപ്പെടുത്തുന്നത്
വാസ്തവത്തില്‍ അതൊരുനല്ലകാര്യമല്ലെ
വ്യത്യസ്തതയിലല്ലെ സൌന്ദര്യമുളളത്

അമ്പലങ്ങളും പളളികളും ഗുരുദ്വാരകളും
പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്
ആരാധനയുടെ മഹത്വമറിയുന്നവര്‍ക്കേ
ആ വഴികളും ദ്രിശ്യമാവുകയുളളൂ

ഉദയത്തില്‍നിന്നസ്തമയത്തിലേക്കുളളയാത്ര
സഹയാത്രികരായീയാത്രയില്‍ ആരെല്ലാംവരാം
ഹ്രിദയജാലകങ്ങള്‍ തുറന്നിട്ടൊന്നുനോക്കൂ
നാനാത്വത്തിലും ഏകത്വംകാണാന്‍ കഴിയും

ഒരു നല്ല അയല്‍ക്കാരന്‍ കൂടിയാവേണ്ടത്
ഏതൊരുമനുഷയന്റ്റെയും ഉത്തരവാദിത്വമാണ്
പരസ്പര സ്നേഹത്തിന്റ്റെ വിലയറിയുമ്പോള്‍
ഒരു വ്യക്തി നന്മയിലേക്ക്നയിക്കപ്പെടുന്നു.

ഭംഗി എന്നത് ബാഹ്യമായ ഒരുവിലയിരുത്തലാണ്
യഥാര്‍ത്ഥ സൌന്ദര്യംമനസ്സിന്റ്റെ വിശുദ്ധിയിലാണ്
തൊലിയുടെ നിറം നോക്കിയുളളവിലയിരുത്തല്‍
താമരയുടെ ഇല നനയ്ക്കുന്നതുപോലെയാണ്‍

തെറ്റും ശരിയും ഇരുളുംവെളിച്ചവും പോലെയാണ്
ഏതൊരു ജീവിതത്തിലും ഇവ മാറിമാറി വരാം
തെറ്റുചെയ്തവരോട്ക്ഷമിക്കുവാന്‍ കഴിയുമ്പോള്‍
നമ്മള്‍ ശരിയോടാണ്‍ കൂടുതല്‍അടുക്കുന്നത്

നിസ്സഹായരായവരെസഹായിക്കുന്നവരുടേയും
വേദനിക്കുന്നവരുടെകണ്ണീരൊപ്പുന്നവരുടേയും
വിശക്കുന്നവര്‍ക്ക് ആഹാരംനല്‍കുന്നവരുടേയും
ഹ്രിദയത്തിലാണ്‍ ദൈവം കുടികൊളളുന്നത്