Monday 31 March 2014

ഒരേ മേശക്കു ചുറ്റുമായ്‌ ഒരേ മനസ്സോടെ

ശിശിരത്തിലെ തണുപ്പാര്‍ന്ന  ഒരു സായാഹ്നത്തില്‍ റിഷയുടെ കുടുംപതോടോത്ത് ചായ കുടിച്ചുകൊണ്ടിരുന്നതു ഞാനിന്നും ഓര്‍മ്മിക്കുന്നു. അനാട്ടമി കുറച്ചു പ്രയാസമുള്ള വിഷയമായിരുന്നതിനാല്‍ ചില സംശയങ്ങള്‍ തീര്‍ക്കുന്നതിനായി റിഷ എന്നെ അവന്‍റെ വീട്ടിലേക്കു വിളിച്ചതായിരുന്നു. ഞാനെന്‍റെ സുഹൃത്തിനെ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍റെ അമ്മ ചായ കുടിക്കാനായി എന്നെ ക്ഷണിച്ചു. ഡൈനിങ്ങ്‌ ടാബിളിനു ചുറ്റുമായി ഞങ്ങളിരുന്നു. ഞാന്‍, റിഷ, അവന്‍റെ മൂന്നു സഹോദരങ്ങള്‍, മാതാപിതാക്കള്‍. റിഷയുടെ അമ്മ ഹൈറുന്നീസ ഉണ്ടാക്കിയ ചായ വളരെ നല്ലതായിരുന്നു. അതിനേക്കാള്‍ അപ്പുറം ആ കുടുമ്പത്തിന്റെ പരസ്പരമുള്ള കെട്ടുറപ്പ് വളരെ ആകര്‍ഷനീയമായിരുന്നു. ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഓരോരുത്തരും അവരവരുടെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. ആ ദിവസം അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍. അത് കഴിഞ്ഞു അതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്കും. ആദ്യം തുടങ്ങിയത് റിഷയുടെ പിതാവായ ഹംസയായിരുന്നു. തന്‍റെ ജോലി സ്ഥലത്തെ അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, റിഷയുടെ ചെറിയ സഹോദരന്‍ രാഷി അവന്‍റെ സ്കൂള്‍ അനുഭവങ്ങളുമായി, അതങ്ങനെ തുടര്‍ന്നു. എല്ലാം കുടുമ്പവുമായി പങ്കുവെക്കുക അവര്‍ക്കൊരു പതിവായിരുന്നു. രഹസ്യങ്ങളില്ല, പിരിമുരുക്കങ്ങളില്ല, എല്ലാം കുടുംപതോടോത്ത്. തങ്ങളുടെ മക്കള്‍ക്ക്‌ ഇത്തരത്തിലൊരു പരിശീലനം നല്‍കിയതില്‍ ശ്രീ ഹംസയേയും, ശ്രീമതി ഹൈരുന്നീസയേയും ഞാന്‍ മനസ്സാ അഭിനന്ദിച്ചു. 
യാതൊരു സംശയവുമില്ല, ഇത്തരത്തിലുള്ള ഒരു ആശയവിനിമയം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ നല്ല ഫലങ്ങള്‍ ഉണ്ടാക്കും. ആരെങ്കിലും വഴി വിട്ടു സഞ്ചരിക്കുകയാണെങ്കില്‍ അവരെ ശരിയുടെ പാതയിലേക്ക് കൊണ്ട് വരുവാന്‍ ഇതു കുടുംപതിലുള്ളവരെ സഹായിക്കും. ഒരു വ്യക്തിയുടെ ഉയര്‍ച്ചയിലും താഴ്ചയിലും വലം കൈ ആയി നില്ക്കാന്‍ കുടുമ്പത്തിനു സാധിക്കും. അതുകൊണ്ട് നമ്മുടെ കുടുംപത്തോട് ഒന്നും ഒളിച്ചു വെക്കാതിരിക്കുക. നാം എത്ര തിരക്കിലായാലും കുടുംപതോടൊപ്പം ചിലവഴിക്കാനും നമ്മുടെ അനുഭവങ്ങള്‍ പങ്കു വെക്കാനും സമയം കണ്ടെത്തുക. ഇതു പല ആപത്തുകളില്‍ നിന്നും ഒരുപക്ഷെ നമ്മളെ രക്ഷിച്ചേക്കാം. ഓര്‍മ്മിക്കുക, മാതാപിതാക്കളുടെ കാലടി ചുവട് നമുക്ക് സ്വര്‍ഗം തന്നെയാണ്. 

കാഴ്ചക്കപ്പുറം

അപ്പോള്‍ സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. വര്‍ണ്ണദീപങ്ങള്‍ കൊണ്ടും അലങ്കാരങ്ങള്‍ കൊണ്ടും തെരുവും ചതുരവും അലങ്കരിച്ചിരുന്നു.ചതുരത്തിലെ തുറന്ന വേദിയില്‍ ഒരു മ്യൂസിക് ബാന്‍ഡ് അവരുടെ പ്രകടനം നന്നായി കാഴ്ച വെക്കുന്നുണ്ടായിരുന്നു. ലോകം പുതുവത്സരം ആഘോഷിക്കുവാനുള്ള തിരക്കിലായിരുന്നു. ചതുരതിന്റ്റെ കിഴക്കേ മൂലയില്‍ ചതുരവും തെരുവും നന്നായി കാണാവുന്ന ഒരിടത്ത്‌ നില്‍ക്കുകയായിരുന്നു ഞാനും റിഷയും. നഗരത്തിലെ ഒരു പ്രശസ്തമായ ക്ലബ്ബിന്റ്റെ വകയായി നടത്തുന്ന പഴയ ഹിന്ദി ഗാനങ്ങളുടെ ഒരു സംഗീത വിരുന്നില്‍ പങ്കെടുക്കാനുള്ള ഒരു പാസ്സുമായി വരാമെന്ന് പറഞ്ഞിരുന്ന എന്‍റെ സ്നേഹിതന്‍ നീരജിനെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. 
പാടിയും, ആടിയും, ഒച്ചയിട്ടും ആളുകള്‍ ചെറുകൂട്ടങ്ങളായി വന്നുകൊണ്ടിരുന്നു. അവരില്‍ പലരും മദ്യത്തിന്‍റെ ലഹരിയിലായിരുന്നു. അപ്പോള്‍ റിഷ ഒരു പ്രത്യേക ദ്രിശ്യത്തിലേക്ക് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു. ഒരു പ്രായമായ സ്ത്രീ നടപ്പാതയിലൂടെ വടിയും കുത്തിപിടിച്ച്‌ നടന്നു വരുന്നു. അവരുടെ ഇടത്തേ തോളില്‍ ഒരു സഞ്ചി തൂക്കിയിരുന്നു. തണുപ്പില്‍ അവര്‍ വിറക്കുന്നുണ്ടായിരുന്നു. ചതുരതിനടുത് തെരുവ് ആരംബിക്കുന്നിടതുള്ള വാക മരത്തിനു ചുവട്ടില്‍ ചുറ്റിലുമായി കെട്ടിയിരിക്കുന്ന തറയില്‍ അവര്‍ ഇരുന്നു തന്‍റെ സഞ്ചി തുറന്നു അതില്‍ നിന്നും ഒരു തൂക്കു പാത്രം പുറത്തെടുത്തു. അവര്‍ അത്താഴം കഴിക്കാനുള്ള പുറപ്പാടായിരുന്നു. നഗരത്തിന്റെ ബഹളമൊന്നും അവര്‍ ശ്രദ്ധിച്ചിരുന്നില്ല. അതേസമയം ടീനേജു കാരെന്നു തോന്നിക്കുന്ന കുറച്ചുപേര്‍ ഒച്ചയിട്ടുകൊണ്ട് അതേ വശത്തിലൂടെ വരുന്നുണ്ടായിരുന്നു. അവരിലൊരുവന്‍ ഒരു പ്ലാസ്റ്റിക്‌ കുപ്പി പന്താക്കി കളിക്കുന്നുണ്ടായിരുന്നു. അവനതു കാലുകൊണ്ട്‌ തട്ടികളിക്കുകയും കയ്യിലിരുന്ന ബിയര്‍ കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ വൃദ്ധയെ കണ്ടപ്പോള്‍ ഒച്ച വെച്ചുകൊണ്ട് അവന്‍ അവരോടു അവിടെനിന്നും പോകാന്‍ ആവശ്യപ്പെട്ടു. അവന്റെ കൂട്ടുകാരും അവനോടൊപ്പം ചേര്‍ന്ന്. ആതറയില്‍ കയറി നിന്ന് നൃത്തം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചിരിക്കാം. ആ സ്ത്രീ അവര്‍ പറഞ്ഞത് കേട്ടോ എന്തോ? നല്ല ബഹളമയമായ അന്തരീക്ഷമായിരുന്നു. അപ്പോള്‍ അവന്‍ അല്പം മാറി നിന്ന് കാല്‍ കൊണ്ട് പ്ലാസ്റ്റിക്‌ കുപ്പി വൃദ്ധക്ക്‌ നേരെ അടിച്ചു തെറുപ്പിച്ചു. അത് കൃത്യമായി ആ തൂക്കുപാത്രത്തില്‍ തന്നെ ചെന്ന് കൊണ്ടു. പാത്രം താഴെ വീണു അതിലുള്ള കഞ്ഞി ചുറ്റുമായി ചിതറി. പാവം ആ സ്ത്രീ. അവിടെനിന്നും വേച്ചുവേച്ചു നടന്നുപോയി.
അതൊരു വേദനാജനകമായ ദ്രിശ്യമായിരുന്നു. ആവേശഭരിതരായി നില്‍ക്കുന്ന ചെറുപ്പക്കാരോട് പ്രതികരിക്കുന്നത് ഉചിതമായിരുന്നില്ല.  വേഗം ബസ്‌ സ്റ്റാണ്ടിനരുകിലുള്ള ചായക്കടയില്‍ നിന്നും ഭക്ഷണം പൊതിഞ്ഞു വാങ്ങി ഞങ്ങള്‍ ആ സ്ത്രീക്കരുകിലേക്ക് ചെന്ന് അവര്‍ക്ക് ആ പൊതി കൊടുത്തു. നിറഞ്ഞ കണ്ണുകളോടെ അവര്‍ അത് വാങ്ങി. ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു. ഞങ്ങളെ കാണാതെ നീരജ് മടങ്ങി പോയതിനാല്‍ ഗാനമേള മിസ്സയെങ്കിലും, ആ വൃദ്ധയുടെ പുഞ്ചിരിയും, അനുഗ്രഹവും, ഞങ്ങള്‍ക്ക് പ്രത്യേകമായ പുതുവത്സര സമ്മാനമായിരുന്നു. ദൈവം ഏതെല്ലാം രൂപത്തിലാണ് വരുന്നതെന്ന് ആര്‍ക്കറിയാം? നാം ആരേയും നിന്ദിക്കരുത്. മറ്റുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ദൈവത്തിന്‍റെ മുന്നില്‍ നമ്മള്‍ എല്ലാവരും ഒരുപോലെയാണ്. ഇന്ന് ഒരുപക്ഷെ നമുക്ക് എല്ലാം ഉണ്ടാവാം. പക്ഷെ നാളെയോ? ആരക്കറിയാം? അതുകൊണ്ട് തന്നെ മറ്റുള്ളവരോട് മാന്യമായി പെരുമാറേണ്ടത്, അവരെ ബഹുമാനിക്കേണ്ടത്, പരസ്പരം സ്നേഹിക്കേണ്ടത്, ആപത്തില്‍ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഞാന്‍ വിചാരിക്കുന്നു. മനസ്സില്‍ നന്മയുണ്ടാകുംപോള്‍ അത് ഈ ലോകത്തിന്റെ നന്മക്കു വഴിയൊരുക്കില്ലേ.

Sunday 30 March 2014

വേഷങ്ങള്

എന്റെ വീടിനടുത്തുള്ളഒരുകൊച്ചു ബാലനാണ് അരവിന്ദ്‌. വളരെ വികൃതിയായഒരു കുട്ടിയാണ്  അവന്‍.വീട്ടുകാരെ അനുസരിക്കില്ല. എന്തു പറഞ്ഞാലും എതിര്ത്ത്‌സംസാരിക്കും. പത്തിലാണ്  പഠിക്കുന്നതെങ്കിലും പല ദിവസങ്ങളിലും ക്ലാസ്സില്‍ പോകാതെഅവിടെയും ഇവിടെയും അലഞ്ഞു നടക്കും.ഞങ്ങളുടെ  വീടിനടുത്ത്അവര്‍ താമസത്തിന്എത്തിയിട്ട്‌ ആകെ ഒരുമാസമായ തേ യുള്ളൂ.കഴിഞ്ഞ ഒരുദിവസം ഞാന്‍ അവന്ടെ വീടിനരുകിലൂടെ യുള്ള വഴിയിലൂടെ പോവുകയായിരുന്നു . അപ്പോള്‍ എന്ടെമുന്നിലേക്ക്‌ മദ്യത്തിന്റെ ഒരു ഒഴിഞ്ഞ കുപ്പി  വന്നുവീണു. അത്  അവന്ടെവീടിന്ടെ ടെറസ്സില്‍ നിന്നുമായിരുന്നു.ഗോവണി കയറിചെന്ന ഞാന്‍കണ്ടത്‌മദ്യപിച്ചു  കൊണ്ടിരിക്കുന്നഅവനെയും അവന്ടെ  കൂട്ടുകാരെയുംആയിരുന്നു. ആ സമയത്ത് അവനോടെ ന്തെങ്കിലുംപറയുന്നത് ഉചിതമായി രിക്കുമെന്നു എനിക്ക് തോന്നിയില്ല . മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നത് കൊണ്ട് വീട്ടില്‍ ആരും  ഉണ്ടായിരുന്നില്ല. ഈ  സംഭവം കഴിഞ്ഞ്  അടുത്തദിവസം അവന്‍ എന്നെ  കാണാന്‍  വന്നു.യാതൊരു കുറ്റബോധവുംഞാന്‍ അവന്ടെ  മുഖത്ത്കണ്ടില്ല. അവന്  എന്നോട് കുറച്ചു സംസാരിക്കണമായിരുന്നു. പിന്നെഞാന്‍ അവന്ടെ  കഥ  കേട്ടു.ഒരവിഹിതബന്ധ ത്തിന്റെ പേരും പറഞ്ഞു അച്ഛനോട്  എന്നുംവഴക്കിടുന്ന  അമ്മ.നിത്യവും  മദ്യപിച്ചു  വരുന്ന  അച്ഛന്‍. അവര്ക്കിടയില്‍ഒരു കാഴ്ച്ചക്കാരനായി അവന്ടെ  ജീവിതം. എന്റെ മുന്നില്‍നിന്ന് വിതുമ്പുന്ന  ആ കുട്ടിയെ എങ്ങനെ  ആശ്വസിപ്പിക്കുമെന്ന ചിന്തയിലായിരുന്നു ഞാ ന്‍. ഇനിനിങ്ങള്‍ പറയൂ , ഇവിടെ  ആരാണ്  തെറ്റുകാരന്‍.......                         

അമ്മേ മാപ്പ് തരൂ ...............

ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരത്തില്‍ നിന്നും മുന്നോട്ടു പോകുന്ന പാത വലതുവശത്തേക്ക് തിരിയുന്നിടതാണ് ആ കടവ്. മോക്ഷധായിനിയായ ജലധിയില്‍ മുങ്ങി പാപത്തിന്റെ ഭാണ്ടക്കെട്ടുകള്‍ ഇറക്കിവെക്കുവാനായി ആയിരങ്ങള്‍ എത്തുന്നിടം. നദിയിലേക്ക് ഇറങ്ങി ചെല്ലുന്ന പടിക്കെട്ടുകളിലോന്നില്‍ ഇരിക്കുകയായിരുന്നു ഞാനും റിഷയും. ഒരു യാത്രയുടെ ഭാഗമായി ആ ക്ഷേത്രനഗരിയില്‍ എത്തിയതായിരുന്നു ഞങ്ങള്‍.  രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. അതിനാല്‍ അവിടം വിജനമായിരുന്നു. കാര്‍ത്തിക മാസത്തിലെ പൂര്‍ണ ചന്ദ്ര പ്രഭയില്‍ മുങ്ങി ശാന്തമായൊഴുകുന്ന നദിയെ കടന്നെത്തുന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ അവരെ കണ്ടത്. തോളത്ത് ഒരു സഞ്ചിയും, കൈയ്യില്‍ ഒരു പാത്രവുമായി, ശുഭ്ര വസ്ത്രം ധരിച്ച ഒരു വൃദ്ധ പതുക്കെ നടന്ന്  ഞങ്ങളിരിക്കുന്നതിനു അപ്പുറത്തായി വന്നിരുന്നു. സഞ്ചിയും പാത്രവും നിലത്തു വെച്ച് അവര്‍ നദിയിലിറങ്ങി കാലും മുഖവും കഴുകി വന്നു. പിന്നെ ക്ഷേത്രത്തിനു നേരെ നോക്കി തോഴുതതിനുശേഷം പാത്രത്തില്‍ നിന്നും എന്തോ എടുത്തു കഴിക്കുവാന്‍ തുടങ്ങി. ഒരു പക്ഷെ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദമായിരിക്കണം. മൂടല്‍ മഞ്ഞു പരന്നുതുടങ്ങിയ ആ തണുപ്പാര്‍ന്ന അന്തരീക്ഷത്തില്‍ ഒരു ഷാള്‍ പോലും പുതക്കാതെ ഇരിക്കുന്ന അവരോടു എനിക്ക് അനുകമ്പ തോന്നി. ഞാന്‍ അവര്‍ക്കരുകിലേക്ക് നടന്നു. എന്തൊരു തേജസ്വുറ്റ മുഖം. പുതച്ചിരുന്ന ഷാള്‍ ഞാന്‍ അവര്‍ക്ക് നേരെ നീട്ടി. അവര്‍ അത് വാങ്ങിയില്ല. പകരം ശാന്തഗംഭീരമായ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. "നോക്ക് കുട്ടീ, ഞാന്‍ മാത്രമാണോ ഇങ്ങനെ തണുപ്പും ചൂടും സഹിച്ച്‌, ഇതുപോലെ എത്രയോ പേര്‍ ഇവിടെ അഗതികളായില്ലേ. അവരെയൊക്കെ ഈ ലോകം ഒന്ന് കണ്ടിരുന്നുവെങ്കില്‍". 
അവരോടു പറയാന്‍ എനിക്ക് മറുപടിയില്ലായിരുന്നു. ആ നദീ തീരത്തുനിന്ന് മടങ്ങുമ്പോള്‍ റിഷ എന്നോട് പറഞ്ഞു. "ആ അമ്മ ഒരിക്കല്‍ ഒരു നല്ല മകളായി, ഭാര്യയായി, മാതാവായി, സുഹൃത്തായി തന്റെ കര്‍മ്മങ്ങള്‍ നിറവേറ്റിയവരായിരിക്കണം. പക്ഷെ ഇപ്പോള്‍ ജീവിതത്തിലെ ഈ സായാഹ്ന സമയത്ത് അവരെ ആര്‍ക്കും വേണ്ടാതായി." അവന്‍ പറഞ്ഞതെത്ര ശരിയാണ്. ആധുനികമെന്നു അഭിമാനിക്കുന്ന, പരിഷ്കാരിയായ നമ്മളുടെ പ്രവൃതികളിലെന്തേ പരിഷ്കാരമില്ലാതെ പോയി. ലോകമേ നീ ഒന്ന് ഉണര്‍ന്നു വെങ്കില്‍. സ്വന്തം അമ്മയുടെ തേങ്ങല്‍ നിനക്കൊന്നു കാണാന്‍, കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ആ മിഴി നീര്‍ ഒന്ന് തുടക്കുവാന്‍ ആയെങ്കില്‍.............