Monday, 31 March 2014

ഒരേ മേശക്കു ചുറ്റുമായ്‌ ഒരേ മനസ്സോടെ

ശിശിരത്തിലെ തണുപ്പാര്‍ന്ന  ഒരു സായാഹ്നത്തില്‍ റിഷയുടെ കുടുംപതോടോത്ത് ചായ കുടിച്ചുകൊണ്ടിരുന്നതു ഞാനിന്നും ഓര്‍മ്മിക്കുന്നു. അനാട്ടമി കുറച്ചു പ്രയാസമുള്ള വിഷയമായിരുന്നതിനാല്‍ ചില സംശയങ്ങള്‍ തീര്‍ക്കുന്നതിനായി റിഷ എന്നെ അവന്‍റെ വീട്ടിലേക്കു വിളിച്ചതായിരുന്നു. ഞാനെന്‍റെ സുഹൃത്തിനെ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍റെ അമ്മ ചായ കുടിക്കാനായി എന്നെ ക്ഷണിച്ചു. ഡൈനിങ്ങ്‌ ടാബിളിനു ചുറ്റുമായി ഞങ്ങളിരുന്നു. ഞാന്‍, റിഷ, അവന്‍റെ മൂന്നു സഹോദരങ്ങള്‍, മാതാപിതാക്കള്‍. റിഷയുടെ അമ്മ ഹൈറുന്നീസ ഉണ്ടാക്കിയ ചായ വളരെ നല്ലതായിരുന്നു. അതിനേക്കാള്‍ അപ്പുറം ആ കുടുമ്പത്തിന്റെ പരസ്പരമുള്ള കെട്ടുറപ്പ് വളരെ ആകര്‍ഷനീയമായിരുന്നു. ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഓരോരുത്തരും അവരവരുടെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. ആ ദിവസം അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍. അത് കഴിഞ്ഞു അതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്കും. ആദ്യം തുടങ്ങിയത് റിഷയുടെ പിതാവായ ഹംസയായിരുന്നു. തന്‍റെ ജോലി സ്ഥലത്തെ അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, റിഷയുടെ ചെറിയ സഹോദരന്‍ രാഷി അവന്‍റെ സ്കൂള്‍ അനുഭവങ്ങളുമായി, അതങ്ങനെ തുടര്‍ന്നു. എല്ലാം കുടുമ്പവുമായി പങ്കുവെക്കുക അവര്‍ക്കൊരു പതിവായിരുന്നു. രഹസ്യങ്ങളില്ല, പിരിമുരുക്കങ്ങളില്ല, എല്ലാം കുടുംപതോടോത്ത്. തങ്ങളുടെ മക്കള്‍ക്ക്‌ ഇത്തരത്തിലൊരു പരിശീലനം നല്‍കിയതില്‍ ശ്രീ ഹംസയേയും, ശ്രീമതി ഹൈരുന്നീസയേയും ഞാന്‍ മനസ്സാ അഭിനന്ദിച്ചു. 
യാതൊരു സംശയവുമില്ല, ഇത്തരത്തിലുള്ള ഒരു ആശയവിനിമയം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ നല്ല ഫലങ്ങള്‍ ഉണ്ടാക്കും. ആരെങ്കിലും വഴി വിട്ടു സഞ്ചരിക്കുകയാണെങ്കില്‍ അവരെ ശരിയുടെ പാതയിലേക്ക് കൊണ്ട് വരുവാന്‍ ഇതു കുടുംപതിലുള്ളവരെ സഹായിക്കും. ഒരു വ്യക്തിയുടെ ഉയര്‍ച്ചയിലും താഴ്ചയിലും വലം കൈ ആയി നില്ക്കാന്‍ കുടുമ്പത്തിനു സാധിക്കും. അതുകൊണ്ട് നമ്മുടെ കുടുംപത്തോട് ഒന്നും ഒളിച്ചു വെക്കാതിരിക്കുക. നാം എത്ര തിരക്കിലായാലും കുടുംപതോടൊപ്പം ചിലവഴിക്കാനും നമ്മുടെ അനുഭവങ്ങള്‍ പങ്കു വെക്കാനും സമയം കണ്ടെത്തുക. ഇതു പല ആപത്തുകളില്‍ നിന്നും ഒരുപക്ഷെ നമ്മളെ രക്ഷിച്ചേക്കാം. ഓര്‍മ്മിക്കുക, മാതാപിതാക്കളുടെ കാലടി ചുവട് നമുക്ക് സ്വര്‍ഗം തന്നെയാണ്. 

No comments:

Post a Comment