സൂര്യ ഗായത്രി കളുരുവിടും
ആര്യ ദ്രാവിഡ സംസ്കാര
സമന്വയം
ഭദ്ര ദീപം കൊളുത്തി
യുണരുമീ
വിശുദ്ധ ഗ്രമാന്തരങ്ങളിൽ
എവിടെയാണാ കർണ്ണികാരം
ഒരുവേള എന്നാത്മാവാം കണിക്കൊന്ന
കാലികൾ മേയുന്ന കുന്നിൻ
ചെരുവിൽ
കൈയ്യിൽ കറങ്ങുന്ന കാറ്റാടിയുമായി
ഓടിക്കളിച്ചൊരെൻ ബാല്യ സ്മൃതികൾ
പൂത്തുനില്ക്കുമൊരു കർണ്ണികാരത്തിൻ
ചുവടെത്തി നില്ക്കുന്നീ വിഷുപുലരിയിൽ
വാർമുടികെട്ടഴിച്ചിട്ടു തനുവിൽ ചന്ദനം പൂശി
മലർ താലമേന്തിനിൽകുമൊരു
തന്വംഗിയെ പോൾ
പച്ചില ചാർത്തഴിചിട്ടു
മാലേയവുമണിഞ്ഞു
മഞ്ഞകിങ്ങിണി ചാർത്തിയൊരുസുന്ദരി
മാരുതകരങ്ങളിൽ വ്രീളാവിവശയായി
പ്രകൃതിക്കു തൊടുകുറിയായി നിന്നൊരാകൊന്ന
വെട്ടേറ്റുവീണിട്ടുമേന്റെയേകാന്തതയിൽ
പൊട്ടിമുളക്കുന്നു തളിർക്കുന്നു
പൂക്കുന്നു;
വഴിതെറ്റി വന്നൊരു വിഷുപക്ഷി
മൂകനായി
ഒരുതരു ശാഖിയിൽ കുമ്പിട്ടിരിക്കുന്നു
പാടങ്ങളില്ലാത്ത നാടു കാണുമ്പോൾ
പാടാൻ മറന്നുവോ പാവം
പതംഗം
എങ്ങുമുയരുന്ന കോണ്ക്രീറ്റ്
സൗധങ്ങൾക്കിടയിൽ
ഞെരുങ്ങുന്നു തേങ്ങുന്നു തെന്നൽ
തെളിനീർ ചോലകൾ പോലും
നികന്നുപോയ്
ഒളിച്ചിന്നിയൊഴുകിയൊരാറും
വരണ്ടുപോയ്
പുഴയുടെ മാറിലേക്കൊഴുകുന്നു
ലോറികൾ
പൂഴിചുമടുമായി തിരിച്ചു പോവുന്നു
പുഴയൊഴുകും വഴി മാത്റം
നീളുന്നു,
പുഴയൊരു കടംകഥയായിമാറുന്നു
മാറുന്ന ലോകത്തിൽ മാറ്റങളില്ലാതെ
ഉച്ചസൂര്യൻ ദൂരെ ഉദിച്ചുയരുന്നു,
കഥയൊന്നുമറിയാതെ കനലാട്ടം തുടരുന്ന
കതിരവനെ നോക്കി ഗണികൻ
പറയുന്നു
വിഷുഫലം മഹാകേമം നാടിനൈശ്വര്യം
അളന്നെടുത്താലും ഒഴിയില്ല പത്തായം
ബ്രാഹ്മമുഹൂർത്തത്തിലാദിത്യമന്ത്റം
ജപിച്ചുണരുന്ന ലോകമേ കാലത്തിൻ
വേദന
കൊഴിഞ്ഞു വീഴുന്ന കൊന്ന
പൂക്കളായ്
അടിഞ്ഞു കൂടുന്നീ വരണ്ട
ഭൂമിയിൽ
No comments:
Post a Comment