Wednesday, 16 April 2014

അമ്മ കാത്തിരിക്കുന്നു

ഇരുട്ടിന്‍ ശ്രുതി മീട്ടി
ഇരുട്ടില്‍ പാടുമ്പോള്‍
നീ അമാവാസി

വെളിച്ചമാത്മാവില്‍
ശ്രുതി ചേര്‍ക്കുമ്പോള്‍
നീ പൌര്‍ണ്ണമി

വാളേന്തിയുളള നടനം
നിന്നെ സന്ധ്യയാക്കുന്നു

രുധിരമണിണ്ഞ്ഞുള്ളനില്പ്
കണ്ണുകളില്‍ കത്തുന്ന ദാഹം

കബന്ധങ്ങള്‍ക്കിടയില്‍നിന്ന്
ദംഷ്ട്രകള്‍ കാട്ടി നീ അലറുമ്പോള്‍
കാലത്തിനുപോലും നിന്നെഭയം

ഈ മാറ്റമെന്തിനായിരുന്നു.
ഈ മുറ്റമായിരുന്നില്ലെ
നിന്റെ ഈറ്റില്ലം.

ഈ കാറ്റായിരുന്നു
നിന്നെ താരാട്ടിയത്
നീ അതെല്ലാം മറക്കുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍
ഈ പെറ്റമ്മയെയെങ്കിലും
ഒന്നു തിരിച്ചറിഞ്ഞുവെങ്കില്‍,

മുലപ്പാലിന്റ്റെ ഗന്ധം
അടുത്തറിഞ്ഞുവെങ്കില്‍
ഈ മടിത്തട്ടിലൊന്നുമയങ്ങിയെങ്കില്‍
ഈ അമ്മ അതിനായ് കാത്തിരിക്കുന്നു…..






No comments:

Post a Comment