Friday 18 April 2014

പ്രതിഫലനങ്ങള്‍


ചോറിന് അരിയെടുക്കുമ്പോള് അമ്മ കുറച്ചൂ കൂടുതല് എടുക്കും. ചോദിച്ചാല് പറയും. ‘ആരെങ്കിലും പെട്ടെന്ന് വന്നാലോ. അരി കഴുകാനെടുക്കുമ്പോള് അതില് നിന്നും ഒരുപിടിയെടുത്ത് വീടിനുപുറകുവശത്തായുള്ള മതിലിനുമുകളില് കൊണ്ടുവെയ്ക്കും. കാക്കകള്‍ക്ക് തിന്നാനായി. 
ചോദിച്ചാല് പറയും. ‘കൊടുത്തുകഴിക്കണം. എന്നാലേ വയര് നിറയൂ.’ അമ്മ പറഞ്ഞതൊക്കെ ഞാന് ഓര്‍മ്മിക്കാന് കാരണം തീവണ്ടിയാപ്പീസിന്റെ പരിസരത്തുവെച്ചു ഞാന് കണ്ട വയസ്സേറെചെന്ന ഒരമ്മയാണ്. സുഹ്രുത്തിനെ യാത്രയാക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് ഞാന് അവരെ കണ്ടത്. റോഡിലേക്കിറങ്ങുന്നിടത്തായി, മുഷിഞ്ഞവസ്ത്രങ്ങല് ധരിച്ച്, ചുക്കിചുളിഞ്ഞശരീരത്തൊടുകൂടി, കൈനീട്ടി, കൂനികൂടിയിരിക്കുന്ന ഒരു മുത്തശ്ശി. എന്തൊരു ദുരവസ്ഥ. അവരുടെ മുഖം മനസ്സില് വിങ്ങലുണ്ടാക്കുന്നു. എനിക്കു തോന്നുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ദുഖം ദാരിദ്ര്യം തന്നെയാണ്. ഒന്നുമില്ലാത്ത അവസ്ഥ. ഉറ്റവരും, ഉടയവരുമില്ലാത്ത അവസ്ഥ. അനാഥത്വത്തിന്റെ ഭാ‍രവും പേറിയുളള ജീവിതം. 
അതൊന്ന് സങ്കല്പിക്കാന് പോലും സാധിക്കുന്നില്ല. അപ്പോള് അതനുഭവിക്കുന്നവരുടേയോ.. പരസ്പരം സഹായിക്കുവാനുളള മനോഭാവം എല്ലാവര്‍ക്കും ഉണ്ടാവുകയാണെങ്കില് ഇത്തരത്തിലുളള ഒരവസ്ഥ ഒരാള്‍ക്കും അനുഭവിക്കേണ്ടി വരില്ലാ എന്ന് തോന്നിപോവുകയാണ്. ഈ ഭൂമിയില് പിറവിയെടുക്കുന്ന എല്ലാവര്‍ക്കും ഒരു നല്ല ജീവിതം ഉണ്ടാകുവാന് വേണ്ടിമനസ്സ് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോവുകയാണ്.

No comments:

Post a Comment