Thursday 17 April 2014

ഒന്നും സ്വന്തമാക്കരുതായിരുന്നു

ഇരുണ്ട നീലിമയുടെ മൂടുപടത്തില്‍
കടല്‍ എല്ലാം ഒളിപ്പിച്ചു

ഇരുളും വെട്ടവുമൊന്നാണെന്ന്
കാലം അവളോട് സൂചിപ്പിച്ചു

ആറ്ക്കും സ്വന്തമല്ലാത്ത ഒന്നിനെക്കുറിച്ച്
കണ്ണുനീറ്തൂകി മേഘവും ഓറ്മ്മിപ്പിച്ചു

അവളൊന്നും കേള്‍ക്കുകയുണ്ടായില്ല.
മടിത്തട്ടിലൊളിപ്പിച്ച നിധി കാക്കുകയായിരുന്നു.

ഒരോണപാട്ടിന്റെ ഈരടി മൂളി
ഒരു പഴംകഥയുടെ മധുരം നുകര്‍ന്ന്
സ്വപ്നങ്ങള്‍ കൊണ്ട് മാല കോര്‍ക്കുകയായിരുന്നു.

എത്ര നേരത്തേക്ക്…………………………………………

ഇളം നീലിമയുടെ മൂടുപടത്തിലൊളിച്ച്
സൂര്യന്‍ അവളെ അവനിലേക്ക് വലിച്ചിഴച്ചു.

ശേഷിച്ച മുത്തുകളൊക്കെയും
രാവില്‍ ചന്ദ്രനും കവര്‍ന്നെടുത്തു.

സ്വപ്നങ്ങള്‍ പകുത്തെടുത്തുകൊണ്ട്
നക്ഷത്രങ്ങളും അവളെ കൈയ്യൊഴിഞ്ഞു.

മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന
അവളുടെ മാറില്‍ കാറ്റും ചെന്നുവീണു.

അവന്റെ കൈകളില്‍ പിടയുമ്പോള്‍
അവളൊര്‍ത്തു.
ഒന്നും സ്വന്തമാക്കരുതായിരുന്നു.



No comments:

Post a Comment