Sunday, 27 April 2014

എന്റെ സംഗീതം

എന്റെ വീടിനടുത്തായി ഒരു പുഴയുണ്ട്. പുഴയുടെ തീരത്ത് വരിവരിയായി നിറയെ തെങ്ങുകളാണ്‍. അതിലൊരു തൈതെങ്ങ് പുഴയിലേക്ക് വളരെ ചെരിഞ്ഞാണ് വളര്‍ന്നുനില്‍ക്കുന്നത്. ആ തൈതെങ്ങില്‍ കയറിയിരുന്ന് പുഴയിലേക്ക് നോക്കിയിരിക്കാന്‍ കുട്ടിക്കാലത്ത് വളരെ ഇഷ്ടമായിരുന്നു. അങ്ങനെയുളള ഏതോ ഒരു അവസരത്തിലാണ് റഫി സാഹബ്ബിന്റെ ആ ഗാനം എന്നിലേക്കൊഴുകിയെത്തിയത്. ‘ബഹാരോം ഫൂല്‍ ബര്‍സാ‍ഓ മെരാമെഹബൂബ് ആയാഹൈ…….’ റേഡിയോ എന്റെ സുഹ്രുത്തായത് അതിനുശേഷമാണ്‍. റഫിയും, ലതയും,മുകേഷും, കിഷോറും, ജീവിതത്തിന്റെ ഭാഗങ്ങളായി മാറി. പൊതുവെ കോഴിക്കോട്ടുകാര്‍ക്ക്പഴയ ഹിന്ദിഗാനങ്ങള്‍ വളരെ ഇഷ്ടമാണ്. കിഷോര്‍കുമാറിന്റെ ഗാനങ്ങളോടായിരുന്നു എനിക്കേറെ പ്രിയം.സുഹ്രുത്തുക്കളോടൊത്ത് ആ തൈതെങ്ങില്‍ പുഴയിലേക്ക് കാലുകള്‍ തൂക്കിയിരുന്ന്അദ്ദേഹത്തിന്റെ ഗാനങ്ങല്‍ ഞാന്‍ പാടിനോക്കാറുണ്ടായിരുന്നു. സംഗീതസാന്ദ്രമായ എത്രമനോഹരസായാഹ്നങ്ങളാണ്‍ ആപുഴയുടെ തീരം ഞങ്ങള്‍ക്ക് സമ്മാനിച്ചത്.  അന്നത്തെ എന്റെ ഒരു കൂട്ടുകാരനായിരുന്നുസന്തോഷ്. അവന് ദാസേട്ടന്റെ ഗാനങ്ങളോടായിരുന്നു പ്രിയം. വാകപ്പൂ മരം ചൂടും വാരിളംപൂങ്കുലക്കുള്ളില്‍ ………..ഈ ഗാനം എത്ര മനോഹരമായാണ് അവന്‍ ആലപിച്ചിരുന്നത്. അവസാനമായിഅവനോടൊത്ത് എനിക്ക് കിട്ടിയ ഒരുസായാഹ്നത്തില്‍ ഞാന്‍ അവന്‍ വേണ്ടി പാടിക്കൊടുത്തു.‘ചല്‍ത്തേ ചല്‍ത്തേ മെരെ യേ ഗീത് യാദ് രഖ് നാ    കഭി അല് വിദ നാ കഹനാ…………’  പിന്നിട് ഇന്നു വരെ ഞാന്‍ അവനെ കണ്ടിട്ടില്ല.പിതാവിന്റെ മരണം നല്‍കിയ വേദന അവനെ മദ്യത്തിന്റെ ലോകത്തിലേക്ക് നയിക്കുകയായിരുന്നു.                                                                                                                                                                                       കാലം ചിലപ്പോള്‍ അങ്ങനെയാണ്. നാം ഇഷ്ടപ്പെടുന്നവരെ നമ്മില്‍ നിന്നുമകറ്റും. മറ്റുചിലപ്പോള്‍ നാം അറിയാതെ അവരെ നമ്മിലേക്കുതന്നെ കൊണ്ടുവന്നെന്നുമിരിക്കും.പ്രതീക്ഷതന്നെയല്ലെ ജീവിതം………………………………………….


No comments:

Post a Comment