ആരാണ് യഥാർത്ഥ സുഹൃത്ത്. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, ആപത്തുകളില്‍ കൂടെനില്‍ക്കുവാനും കഴിയുന്നവന്‍ ആയിരിക്കണം അല്ലേ. അങ്ങനെയുളള ഒരാളെ ഈ സമൂഹത്തില്‍കണ്ടുകിട്ടുക കുറച്ച് പ്രയാസമാണെന്ന് എനിക്കു തോന്നുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച്നിറം മാറുന്നവരാണ് പലരും. പാരവെക്കുവാനും കുറ്റപ്പെടുത്തുവാനും ഒരുമടിയുമില്ലാത്തവര്‍.അതുമല്ലെങ്കില്‍ കാര്യസാധ്യത്തിനുവേണ്ടി ഒത്തുകൂടും. അതു കഴിയുമ്പോള്‍ കറിവേപ്പിലപോലെ നമ്മളെ പുറംന്തളളും. എനിക്കു പരിചയമുളള പലരുടേയും അനുഭവങ്ങള്‍ കണ്ടാണ്ഞാനിത് പറയുന്നത്. എത്ര അമൂല്യമായബന്ധമാണ് സൗഹൃദം. പരിശുദ്ധമായ സ്നേഹത്തിന്റെ പുതിയ പുതിയ മേച്ചില്പുറങ്ങളിലേക്ക് അത് നമ്മളെ കൊണ്ടുപോകുന്നു. എങ്കിലും ഏതൊരു വ്യക്തിയും അവന്റെ ചങ്ങാതിമാരോട് ചിലമര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. ഇത് എന്റെ ചിലതോന്നലുകളാണേ.
1) സുഹൃത്തുക്കളുടെ രഹസ്യങ്ങള്‍ ഒരിക്കലും പരസ്യമാക്കരുത്.
2) സുഹൃത്തുക്കളെ ഒരവസരത്തിലും ഒറ്റിക്കൊടുക്കരുത്.
3) സുഹൃത്തുക്കളെ ഒരിക്കലും പാരവെക്കരുത്.
4) താന്‍എങ്ങനെയാണോ അത്രതന്നെ പ്രധാന്യം സുഹൃത്തിനും നല്‍കണം
5) സുഹൃത്തിന്റെകുടുംബം സ്വന്തം കുടുംബം പോലെ കരുതണം.
6) ഞാന്‍ ഏല്ലാംചെയ്യുന്നു. പക്ഷെ അവന്‍ എനിക്കൊന്നും ചെയ്യുന്നില്ലല്ലോ, എന്നിങ്ങനെയുളള പ്രതിക്ഷകള്‍ സൗഹൃദത്തില്‍ ഉണ്ടാവരുത്.
7) സുഹൃത്തിന്ഒരാപത്ത് വരുമ്പോള്‍ ഒഴിഞ്ഞുമാറാതെ കൂടെ നില്‍ക്കണം.
8) സുഹൃത്തിന്റെഅനുവാദമില്ലാതെ ഒരിക്കലും അയാളുടെ സ്വകര്യതകളിലോ,കുടുംബ പ്രശ്നങ്ങളിലോ തലയിടരുത്.
9) പരസ്പരം കുറ്റംപറയരുത്.
ഓര്‍മ്മിക്കുക – സൗഹൃദം മഹത്തായ ഒന്നാണ്.ഫേസ്ബുക്ക് പോലുളള നെറ്റ് വർക്കുകൾപോലും ഉണ്ടായത് സൗഹൃദത്തെ അവലംബിച്ചാണ്.എന്താണ് നിങ്ങളുടെ അഭിപ്രായം.
No comments:
Post a Comment