Friday 25 April 2014

ഓര്‍മ്മയിലെ മാമ്പഴപുളിശ്ശേരി

കുട്ടിക്കാലത്ത് ഒഴിവുകാലം വരുമ്പോള്‍ അമ്മയുടെതറവാട്ടിലേക്ക് പോകുക പതിവാണ്‍. അവിടെ ചെറിയമ്മയും, അവരുടെ മക്കളുംപേരക്കുട്ടികളുമാണുളളത്. അമ്മമ്മയുടെ അനിയത്തിയാണ്‍ ചെറിയമ്മ. അവിടെവീട്ടുമുറ്റത്തായി ഒരു വലിയ നാട്ടു മാവുണ്ട്. ഒരു ഇളം കാറ്റടിച്ചാല്‍ മതി. ആ മാവുമുത്തശ്ശന്‍ നിറയെ മാങ്ങകള്‍ ഇട്ടുത്തരികയായി. ഞങ്ങള്‍ കുട്ടികള്‍ അതൊക്കെപെറുക്കി കൂട്ടും. ചെറിയമമ അവകൊണ്ട് മാമ്പഴ പുളിശ്ശേരി വെക്കും നന്ത്യാര്‍വട്ടവും, ബ്ളൂ ബെല്ലും, ശംഖുപുഷ്പവും അതിരിട്ടു നില്‍ക്കുന്ന പറമ്പിന്റെതെക്കുഭാഗത്തായി കുളമാണ്‍. അവിടെ കല്പടവില്‍ ചെന്നിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു.കുളത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഉയര്‍ന്നു നില്‍ക്കുന്ന ഇലഞ്ഞിമരതിന്റെ ചില്ലകള്‍ക്കിടയിലൂടെപോക്കുവെയില്‍ ജലപ്പരപ്പില്‍ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കും.അവ്ക്കിടയിലുടെ കുഞ്ഞുങ്ങളുമായി നീന്തിതുടിക്കുന്ന   വരാല്‍ മത്സ്യങ്ങളെ നോക്കിയിരിക്കുമ്പോള്‍ചെറിയമ്മ വിളിക്കുകയായി. തളികയില്‍ മാമ്പഴപുളിശ്ശേരി വിളമ്പിത്തരും. അതുമായി നേരെഅടുക്കള കോലായിയില്‍ ചെന്നിരിക്കും. അവിടെ കിണറിനു കിഴക്കുഭാഗത്തായി നിറയെമരങ്ങളാണ്‍. ജാംബയ്ക്കയും, സപ്പോട്ടയും, പേരയും, വരിക്കപ്ലാവും, പുളിയും ഒക്കെഅവിടെയുണ്ട്. കിളികളുടെ ഒരു സമ്മേളനമായിരിക്കും അവിടെ. വണ്ണാത്തിപ്പുള്ളും,മഞ്ഞക്കിളിയും, നീളവാലന്‍ കുയിലും, തത്തയും, മൈനയും ചിതല്‍ക്കിളിയുമൊക്കെഅവിടെയുണ്ടാവും. ഫലങ്ങള്‍ തിന്നുമദിക്കുന്ന അവയെ നോക്കിക്കൊണ്ടാണ്‍ പുളിശ്ശേരികഴിക്കുക. മധുരവും, എരിവും, പുളിയും കലര്‍ന്ന ഒരു പുത്തന്‍ സ്വാദായി ചെറിയമ്മയുടെസ്നേഹം അപ്പോള്‍ അനുഭവപ്പെടും. കാലം കടന്നുപോയി. ഭാഗം കഴിഞ്ഞപ്പോള്‍ നാട്ടു മാവ്മുറിച്ചുമാറ്റി. നന്ത്യാര്‍വട്ടവും, ബ്ലൂബെല്ലും, ശംഖുപുഷ്പവും,കിഴക്കെപ്പുറത്തുണ്ടായിരുന്ന ഫലവ്രിക്ഷങ്ങളും കടംകഥയായി. കുളം പകുതി തൂര്‍ത്തുതറവാട് നിന്നിടത്ത് പുതിയ കോണ്ക്രീറ്റ് സൌധം ഉയര്‍ന്നു. ചെറിയമ്മ മരിച്ചു. അത്വല്ലാത്തൊരു വേദനയായിരുന്നു. എങ്കിലും എന്റെ ഓര്‍മ്മകളില്‍ ചെറിയമ്മ ഇന്നുംജീവിക്കുന്നു. വീട്ടില്‍ ഇന്നലെയും മാമ്പഴപുളിശ്ശേരി വെച്ചിരുന്നു. ചെറിയമ്മ തന്നസ്നേഹത്തിന്റെ രുചിക്കു മുന്നില്‍ ഒന്നും തന്നെ മാറ്റിവെക്കാനാവില്ല. ഇപ്പോള്‍ ഓര്‍മ്മയില്‍വരുന്നത് ബഹുമാന്യനായ കമല്‍ സാര്‍ സംവിധാനം ചെയ്ത രാപകല്‍ എന്ന സിനിമയിലെ അഫ്സല്‍പാടിയ ഗാനമാണ്‍
പോകാതെ കരിയില കാറ്റേ എങ്ങും….;..പോകാതെ ഇളവെയില്‍ത്തുമ്പീ……..
പോകാതെന്നമ്പലക്കിളിയേ……………………ദൂരേ….. പോകാതെന്‍ആലിലക്കുരുവീ………………….

No comments:

Post a Comment