Monday, 23 February 2015

സ്നേഹിക്കാം....ഈ മണ്ണിൽ സ്വർ ഗ്ഗം തീർ ക്കാം ..........



ഞാൻ ആലോചിക്കുകയായിരുന്നു. നമ്മളെന്തിനാണ്  പരസ്പരം വെറുക്കുന്നത്. കുറ്റപ്പെടുത്തുന്നത്  പകരം നമുക്ക്  സ്നേ ഹിച്ച്ചു കൂ ടെ ? നന്മയു ടെ  പാതയിലൂ ടെ സഞ്ച രിച്ചു കൂ ടെ ? ഈ  ലോകത്തുള്ള  എല്ലാ  പ്രശ്നങ്ങൾക്കും  കാരണം  നമ്മൾ  തന്നെയല്ലേ ? ശു ദ്ധ മായ  മനസ്സ്  അതാണൊരുവന്റെ ഏറ്റ വും വലിയ സമ്പത്ത്‌  എന്ന് ഞാൻ കരുതുന്നു. കാരണം ഒരുവനെ കൊണ്ട്ട്  എല്ലാം  ചെയ്യിക്കുന്നത് അവന്റെ മനസ്സല്ലേ . അപ്പോൾ നല്ല ഒരു മനസ്സിന്  ഉട മയായാൽ നമ്മൾ നല്ല പ്ര വൃ ത്തിക ള ല്ലേ ചെയ്യുക ? 

അതുപോലെ, എന്റേത്, നിന്റേത്  എന്നിങ്ങനെയുള്ള ചിന്താ ഗതികൾ, എത്ര മാ ത്രം  സ്വാ ർ ഥ മാണ്. ഒരു സമൂഹ ജീവിയാ യ  മനുഷ്യൻ  ഒരിക്കലും സ്വാ ർ ഥ നാ വരുത് എന്നാണ് എനി ക്ക്  തോ ന്നുന്നത് . ഒരു  സമൂഹം നന്നാവുമ്പോൾ അതിന്റെ ഗുണം ആ  സമൂഹത്തിലെ എല്ലാ അംഗ ങ്ങൾ ക്കും ഒരു പോലെ തന്നെയല്ലേ ലഭിക്കുക. എല്ലാവരേയും  സ്നേഹിക്കുക, ആവശ്യമുള്ളപ്പോൾ ആവും വിധ ത്തിൽ സഹായിക്കുക, തെറ്റുകളിൽ ക്ഷമിക്കുവാൻ കഴിയുക, ആരെയും ഉപദ്രവിക്കാതിരിക്കുക. ഇതെ ല്ലാം ഏ തൊരു വ്യക്തിക്കും  ചെയ്യാൻ കഴിയുന്ന  കാര്യങ്ങൾ തന്നെയല്ലെ . 

നമുക്ക്  കിട്ടിയ ഈ മനുഷ്യ ജന്മം  വളരെ പരിശുദ്ധ മായ  ഒന്നായി കരുതുക. നമ്മുടെ ജന്മത്താൽ ആര്ക്കും വേദ ന യുണ്ടാ വാതി രിക്കുവാൻ ശ്രമി ക്കുക. മറ്റുള്ളവരെ ദ്രോഹിക്കുന്നത് വഴി ഒരുവ്യക്തിക്ക്  എന്ത്  നേ ട്ടമാണ്  ലഭിക്കുന്നത് . സ്നേഹം അതൊരു ദിവ്യൌഷധം തന്നെയാണ്. യാതൊരു ചിലവും കൂടാതെ  യ ഥെ ഷ്ടം ഉപയോഗിക്കുവാ ൻ കഴിയുന്ന മരുന്ന്‌ . അത്  ധാ രാ ള മായി ഉപയോ ഗിക്കുക . ബന്ധങ്ങൾ  ദൃ ഢ മാ ക്കാ നും . മ നു ഷ്യ ജീവിതം സ്വര് ഗ്ഗ തുല്യമാക്കുവാനും ഈ  ഒരു വികാ രത്തിനു സാധി ക്കും . അതുകൊണ്ട്  സ്നേ ഹിക്കുക ......എല്ലാ വ രേ യും,  ഒരു പോ ലെ, ന മ്മ ളെ ല്ലാം ഒന്ന ല്ലേ......കാല ങ്ങ ൾ ക്കപ്പുറം  ഏ തോ അമ്മ  പെ റ്റ  സന്തതിപര മ്പ രകളിലെ ഇന്നത്തെ കാലത്തെ  ഇ ണ ക്കുന്ന കണ്ണികൾ ......

Thursday, 12 February 2015

ഒന്നു ചിന്തിക്കൂ……ഒരിക്കലെങ്കിലും……………………….

ഞാൻപലപ്പോഴും ചിന്തിക്കാറുണ്ട്. എങ്ങനെയാണ് ഒരാൾക്ക് മറെറാരാളുടെ വേദനയിൽ സന്തോഷിക്കുവാനാകുക.നല്ല മനസ്സുളള ഒരു വ്യക്തിക്ക് അതൊരിക്കലും സാധിക്കുകയില്ല. എങ്കിലും ഈ ലോകത്ത് പലപ്പോഴുംഅതു തന്നെ യല്ലേ സംഭവിക്കുന്നത്. നമുക്ക് ചുററും നോക്കിയാൽ എന്തെല്ലാം തരത്തിലുളള ഉച്ചനീചത്വങ്ങളാണ്നമുക്ക് കാണുവാൻ സാധിക്കുന്നത്. അനാഥത്വത്തിന്റെ ദുരിതങ്ങളും പേറി അലഞ്ഞു നടക്കുന്നബാല്യങ്ങൾ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വഴിയില്ലാതെ കഷ്ടപ്പെടുന്നവർ, തല ചായ്ക്കാനായിഒരു കൂര പോലും ഇല്ലാത്തവർ. ചികിത്സ തേടാൻ വഴിയില്ലാതെ രോഗ   പീഢകൾ കൊണ്ട്വലയുന്നവർ, ജനിച്ചമണ്ണിൽ നിന്നും പിഴുതെറിയപ്പെട്ട് അഭയാർത്ഥികളായി കഴിയേണ്ടി വരുന്നവർ.എങ്ങനെയാണ് അവരെല്ലാം അത്തരമൊരു അവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുന്നത്. ഇവിടെയുളളമനുഷ്യർ തന്നെയല്ലേ അതിനൊക്കെ യുളള കാരണക്കാർ. പ്രക്രിതി ഏതൊരു മനുഷ്യ ജീവിതത്തിനുംവേണ്ട വിഭവങ്ങളൊക്കെ ത്തന്നെ ഇവിടെ ഒരുക്കിത്തന്നിട്ടില്ലേ? പക്ഷെ അവയുടെ വിതരണത്തിലുളളഏററക്കുറച്ചിലുകൾ ഇവിടെ ഉളളവൻ എന്നും ഇല്ലാത്തവൻ എന്നുമുളള വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.വർണ്ണവെറിയിൽ നിന്നും, വംശീയതയിൽ നിന്നും, വർഗ്ഗീയതയിൽ നിന്നുമൊക്കെ ഉടലെടുത്ത രുധിരപ്പുഴകളാൽനനഞ്ഞ അടിച്ചമർത്തലുകളുടേയും, കൈയ്യൂക്കിന്റെയുമൊക്കെ തേങ്ങലുകൾ ഭൂതവും വർത്തമാനവുമായിചരിത്രത്തിന്റെ താളുകളിൽ നിറയുന്നതു കണ്ടിട്ടും എന്തേ ഈ മണ്ണിൽ ഒരു സ്നേഹഗാഥ രചിക്കപ്പെടുന്നില്ലാ? കളവിന്റെയും ചതിയുടെയും സ്വാർത്ഥതയുടെയുമൊക്കെലോകങ്ങളിലൂടെ തങ്ങളെ പോലും മറന്നു സഞ്ചരിക്കുന്നവർ, ഒരു നിമിഷമെങ്കിലും മനുഷ്യ ജന്മത്തിന്റെപാവനതയെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ. അയല്പക്കത്തുളളവരുടെ വേദനകളെക്കുറിച്ച്ചിന്തിച്ചിരുന്നുവെങ്കിൽ, എല്ലാ‍വരും ഒന്നാണെന്നും, ഒരാളെയും ദ്രോഹിക്കുകയോ, കഷ്ടപ്പെടുത്തുകയോചെയ്യില്ലെന്നും ചിന്തിച്ചിരുന്നുവെങ്കിൽ……….
നമുക്ക്  അങ്ങനെ പ്രതീക്ഷിക്കാം അല്ലേ?