Thursday 12 February 2015

ഒന്നു ചിന്തിക്കൂ……ഒരിക്കലെങ്കിലും……………………….

ഞാൻപലപ്പോഴും ചിന്തിക്കാറുണ്ട്. എങ്ങനെയാണ് ഒരാൾക്ക് മറെറാരാളുടെ വേദനയിൽ സന്തോഷിക്കുവാനാകുക.നല്ല മനസ്സുളള ഒരു വ്യക്തിക്ക് അതൊരിക്കലും സാധിക്കുകയില്ല. എങ്കിലും ഈ ലോകത്ത് പലപ്പോഴുംഅതു തന്നെ യല്ലേ സംഭവിക്കുന്നത്. നമുക്ക് ചുററും നോക്കിയാൽ എന്തെല്ലാം തരത്തിലുളള ഉച്ചനീചത്വങ്ങളാണ്നമുക്ക് കാണുവാൻ സാധിക്കുന്നത്. അനാഥത്വത്തിന്റെ ദുരിതങ്ങളും പേറി അലഞ്ഞു നടക്കുന്നബാല്യങ്ങൾ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വഴിയില്ലാതെ കഷ്ടപ്പെടുന്നവർ, തല ചായ്ക്കാനായിഒരു കൂര പോലും ഇല്ലാത്തവർ. ചികിത്സ തേടാൻ വഴിയില്ലാതെ രോഗ   പീഢകൾ കൊണ്ട്വലയുന്നവർ, ജനിച്ചമണ്ണിൽ നിന്നും പിഴുതെറിയപ്പെട്ട് അഭയാർത്ഥികളായി കഴിയേണ്ടി വരുന്നവർ.എങ്ങനെയാണ് അവരെല്ലാം അത്തരമൊരു അവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുന്നത്. ഇവിടെയുളളമനുഷ്യർ തന്നെയല്ലേ അതിനൊക്കെ യുളള കാരണക്കാർ. പ്രക്രിതി ഏതൊരു മനുഷ്യ ജീവിതത്തിനുംവേണ്ട വിഭവങ്ങളൊക്കെ ത്തന്നെ ഇവിടെ ഒരുക്കിത്തന്നിട്ടില്ലേ? പക്ഷെ അവയുടെ വിതരണത്തിലുളളഏററക്കുറച്ചിലുകൾ ഇവിടെ ഉളളവൻ എന്നും ഇല്ലാത്തവൻ എന്നുമുളള വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.വർണ്ണവെറിയിൽ നിന്നും, വംശീയതയിൽ നിന്നും, വർഗ്ഗീയതയിൽ നിന്നുമൊക്കെ ഉടലെടുത്ത രുധിരപ്പുഴകളാൽനനഞ്ഞ അടിച്ചമർത്തലുകളുടേയും, കൈയ്യൂക്കിന്റെയുമൊക്കെ തേങ്ങലുകൾ ഭൂതവും വർത്തമാനവുമായിചരിത്രത്തിന്റെ താളുകളിൽ നിറയുന്നതു കണ്ടിട്ടും എന്തേ ഈ മണ്ണിൽ ഒരു സ്നേഹഗാഥ രചിക്കപ്പെടുന്നില്ലാ? കളവിന്റെയും ചതിയുടെയും സ്വാർത്ഥതയുടെയുമൊക്കെലോകങ്ങളിലൂടെ തങ്ങളെ പോലും മറന്നു സഞ്ചരിക്കുന്നവർ, ഒരു നിമിഷമെങ്കിലും മനുഷ്യ ജന്മത്തിന്റെപാവനതയെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ. അയല്പക്കത്തുളളവരുടെ വേദനകളെക്കുറിച്ച്ചിന്തിച്ചിരുന്നുവെങ്കിൽ, എല്ലാ‍വരും ഒന്നാണെന്നും, ഒരാളെയും ദ്രോഹിക്കുകയോ, കഷ്ടപ്പെടുത്തുകയോചെയ്യില്ലെന്നും ചിന്തിച്ചിരുന്നുവെങ്കിൽ……….
നമുക്ക്  അങ്ങനെ പ്രതീക്ഷിക്കാം അല്ലേ?


No comments:

Post a Comment