Sunday, 27 April 2014

എന്റെ സംഗീതം

എന്റെ വീടിനടുത്തായി ഒരു പുഴയുണ്ട്. പുഴയുടെ തീരത്ത് വരിവരിയായി നിറയെ തെങ്ങുകളാണ്‍. അതിലൊരു തൈതെങ്ങ് പുഴയിലേക്ക് വളരെ ചെരിഞ്ഞാണ് വളര്‍ന്നുനില്‍ക്കുന്നത്. ആ തൈതെങ്ങില്‍ കയറിയിരുന്ന് പുഴയിലേക്ക് നോക്കിയിരിക്കാന്‍ കുട്ടിക്കാലത്ത് വളരെ ഇഷ്ടമായിരുന്നു. അങ്ങനെയുളള ഏതോ ഒരു അവസരത്തിലാണ് റഫി സാഹബ്ബിന്റെ ആ ഗാനം എന്നിലേക്കൊഴുകിയെത്തിയത്. ‘ബഹാരോം ഫൂല്‍ ബര്‍സാ‍ഓ മെരാമെഹബൂബ് ആയാഹൈ…….’ റേഡിയോ എന്റെ സുഹ്രുത്തായത് അതിനുശേഷമാണ്‍. റഫിയും, ലതയും,മുകേഷും, കിഷോറും, ജീവിതത്തിന്റെ ഭാഗങ്ങളായി മാറി. പൊതുവെ കോഴിക്കോട്ടുകാര്‍ക്ക്പഴയ ഹിന്ദിഗാനങ്ങള്‍ വളരെ ഇഷ്ടമാണ്. കിഷോര്‍കുമാറിന്റെ ഗാനങ്ങളോടായിരുന്നു എനിക്കേറെ പ്രിയം.സുഹ്രുത്തുക്കളോടൊത്ത് ആ തൈതെങ്ങില്‍ പുഴയിലേക്ക് കാലുകള്‍ തൂക്കിയിരുന്ന്അദ്ദേഹത്തിന്റെ ഗാനങ്ങല്‍ ഞാന്‍ പാടിനോക്കാറുണ്ടായിരുന്നു. സംഗീതസാന്ദ്രമായ എത്രമനോഹരസായാഹ്നങ്ങളാണ്‍ ആപുഴയുടെ തീരം ഞങ്ങള്‍ക്ക് സമ്മാനിച്ചത്.  അന്നത്തെ എന്റെ ഒരു കൂട്ടുകാരനായിരുന്നുസന്തോഷ്. അവന് ദാസേട്ടന്റെ ഗാനങ്ങളോടായിരുന്നു പ്രിയം. വാകപ്പൂ മരം ചൂടും വാരിളംപൂങ്കുലക്കുള്ളില്‍ ………..ഈ ഗാനം എത്ര മനോഹരമായാണ് അവന്‍ ആലപിച്ചിരുന്നത്. അവസാനമായിഅവനോടൊത്ത് എനിക്ക് കിട്ടിയ ഒരുസായാഹ്നത്തില്‍ ഞാന്‍ അവന്‍ വേണ്ടി പാടിക്കൊടുത്തു.‘ചല്‍ത്തേ ചല്‍ത്തേ മെരെ യേ ഗീത് യാദ് രഖ് നാ    കഭി അല് വിദ നാ കഹനാ…………’  പിന്നിട് ഇന്നു വരെ ഞാന്‍ അവനെ കണ്ടിട്ടില്ല.പിതാവിന്റെ മരണം നല്‍കിയ വേദന അവനെ മദ്യത്തിന്റെ ലോകത്തിലേക്ക് നയിക്കുകയായിരുന്നു.                                                                                                                                                                                       കാലം ചിലപ്പോള്‍ അങ്ങനെയാണ്. നാം ഇഷ്ടപ്പെടുന്നവരെ നമ്മില്‍ നിന്നുമകറ്റും. മറ്റുചിലപ്പോള്‍ നാം അറിയാതെ അവരെ നമ്മിലേക്കുതന്നെ കൊണ്ടുവന്നെന്നുമിരിക്കും.പ്രതീക്ഷതന്നെയല്ലെ ജീവിതം………………………………………….


Friday, 25 April 2014

ഓര്‍മ്മയിലെ മാമ്പഴപുളിശ്ശേരി

കുട്ടിക്കാലത്ത് ഒഴിവുകാലം വരുമ്പോള്‍ അമ്മയുടെതറവാട്ടിലേക്ക് പോകുക പതിവാണ്‍. അവിടെ ചെറിയമ്മയും, അവരുടെ മക്കളുംപേരക്കുട്ടികളുമാണുളളത്. അമ്മമ്മയുടെ അനിയത്തിയാണ്‍ ചെറിയമ്മ. അവിടെവീട്ടുമുറ്റത്തായി ഒരു വലിയ നാട്ടു മാവുണ്ട്. ഒരു ഇളം കാറ്റടിച്ചാല്‍ മതി. ആ മാവുമുത്തശ്ശന്‍ നിറയെ മാങ്ങകള്‍ ഇട്ടുത്തരികയായി. ഞങ്ങള്‍ കുട്ടികള്‍ അതൊക്കെപെറുക്കി കൂട്ടും. ചെറിയമമ അവകൊണ്ട് മാമ്പഴ പുളിശ്ശേരി വെക്കും നന്ത്യാര്‍വട്ടവും, ബ്ളൂ ബെല്ലും, ശംഖുപുഷ്പവും അതിരിട്ടു നില്‍ക്കുന്ന പറമ്പിന്റെതെക്കുഭാഗത്തായി കുളമാണ്‍. അവിടെ കല്പടവില്‍ ചെന്നിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു.കുളത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഉയര്‍ന്നു നില്‍ക്കുന്ന ഇലഞ്ഞിമരതിന്റെ ചില്ലകള്‍ക്കിടയിലൂടെപോക്കുവെയില്‍ ജലപ്പരപ്പില്‍ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കും.അവ്ക്കിടയിലുടെ കുഞ്ഞുങ്ങളുമായി നീന്തിതുടിക്കുന്ന   വരാല്‍ മത്സ്യങ്ങളെ നോക്കിയിരിക്കുമ്പോള്‍ചെറിയമ്മ വിളിക്കുകയായി. തളികയില്‍ മാമ്പഴപുളിശ്ശേരി വിളമ്പിത്തരും. അതുമായി നേരെഅടുക്കള കോലായിയില്‍ ചെന്നിരിക്കും. അവിടെ കിണറിനു കിഴക്കുഭാഗത്തായി നിറയെമരങ്ങളാണ്‍. ജാംബയ്ക്കയും, സപ്പോട്ടയും, പേരയും, വരിക്കപ്ലാവും, പുളിയും ഒക്കെഅവിടെയുണ്ട്. കിളികളുടെ ഒരു സമ്മേളനമായിരിക്കും അവിടെ. വണ്ണാത്തിപ്പുള്ളും,മഞ്ഞക്കിളിയും, നീളവാലന്‍ കുയിലും, തത്തയും, മൈനയും ചിതല്‍ക്കിളിയുമൊക്കെഅവിടെയുണ്ടാവും. ഫലങ്ങള്‍ തിന്നുമദിക്കുന്ന അവയെ നോക്കിക്കൊണ്ടാണ്‍ പുളിശ്ശേരികഴിക്കുക. മധുരവും, എരിവും, പുളിയും കലര്‍ന്ന ഒരു പുത്തന്‍ സ്വാദായി ചെറിയമ്മയുടെസ്നേഹം അപ്പോള്‍ അനുഭവപ്പെടും. കാലം കടന്നുപോയി. ഭാഗം കഴിഞ്ഞപ്പോള്‍ നാട്ടു മാവ്മുറിച്ചുമാറ്റി. നന്ത്യാര്‍വട്ടവും, ബ്ലൂബെല്ലും, ശംഖുപുഷ്പവും,കിഴക്കെപ്പുറത്തുണ്ടായിരുന്ന ഫലവ്രിക്ഷങ്ങളും കടംകഥയായി. കുളം പകുതി തൂര്‍ത്തുതറവാട് നിന്നിടത്ത് പുതിയ കോണ്ക്രീറ്റ് സൌധം ഉയര്‍ന്നു. ചെറിയമ്മ മരിച്ചു. അത്വല്ലാത്തൊരു വേദനയായിരുന്നു. എങ്കിലും എന്റെ ഓര്‍മ്മകളില്‍ ചെറിയമ്മ ഇന്നുംജീവിക്കുന്നു. വീട്ടില്‍ ഇന്നലെയും മാമ്പഴപുളിശ്ശേരി വെച്ചിരുന്നു. ചെറിയമ്മ തന്നസ്നേഹത്തിന്റെ രുചിക്കു മുന്നില്‍ ഒന്നും തന്നെ മാറ്റിവെക്കാനാവില്ല. ഇപ്പോള്‍ ഓര്‍മ്മയില്‍വരുന്നത് ബഹുമാന്യനായ കമല്‍ സാര്‍ സംവിധാനം ചെയ്ത രാപകല്‍ എന്ന സിനിമയിലെ അഫ്സല്‍പാടിയ ഗാനമാണ്‍
പോകാതെ കരിയില കാറ്റേ എങ്ങും….;..പോകാതെ ഇളവെയില്‍ത്തുമ്പീ……..
പോകാതെന്നമ്പലക്കിളിയേ……………………ദൂരേ….. പോകാതെന്‍ആലിലക്കുരുവീ………………….

Monday, 21 April 2014

സുഹൃത്ത്

ആരാണ് യഥാർത്ഥ സുഹൃത്ത്. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, ആപത്തുകളില്‍ കൂടെനില്‍ക്കുവാനും കഴിയുന്നവന്‍ ആയിരിക്കണം അല്ലേ. അങ്ങനെയുളള ഒരാളെ ഈ സമൂഹത്തില്‍കണ്ടുകിട്ടുക കുറച്ച് പ്രയാസമാണെന്ന് എനിക്കു തോന്നുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച്നിറം മാറുന്നവരാണ് പലരും. പാരവെക്കുവാനും കുറ്റപ്പെടുത്തുവാനും ഒരുമടിയുമില്ലാത്തവര്‍.അതുമല്ലെങ്കില്‍ കാര്യസാധ്യത്തിനുവേണ്ടി ഒത്തുകൂടും. അതു കഴിയുമ്പോള്‍ കറിവേപ്പിലപോലെ നമ്മളെ പുറംന്തളളും. എനിക്കു പരിചയമുളള പലരുടേയും അനുഭവങ്ങള്‍ കണ്ടാണ്ഞാനിത് പറയുന്നത്. എത്ര അമൂല്യമായബന്ധമാണ്  സൗഹൃദം. പരിശുദ്ധമായ സ്നേഹത്തിന്റെ പുതിയ പുതിയ മേച്ചില്പുറങ്ങളിലേക്ക് അത് നമ്മളെ കൊണ്ടുപോകുന്നു. എങ്കിലും ഏതൊരു വ്യക്തിയും അവന്റെ ചങ്ങാതിമാരോട് ചിലമര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. ഇത് എന്റെ ചിലതോന്നലുകളാണേ.

1)       സുഹൃത്തുക്കളുടെ രഹസ്യങ്ങള്‍ ഒരിക്കലും പരസ്യമാക്കരുത്.
2)       സുഹൃത്തുക്കളെ ഒരവസരത്തിലും ഒറ്റിക്കൊടുക്കരുത്.
3)       സുഹൃത്തുക്കളെ ഒരിക്കലും പാരവെക്കരുത്.
4)       താന്‍എങ്ങനെയാണോ അത്രതന്നെ പ്രധാന്യം സുഹൃത്തിനും നല്‍കണം
5)       സുഹൃത്തിന്റെകുടുംബം സ്വന്തം കുടുംബം പോലെ കരുതണം.
6)       ഞാന്‍ ഏല്ലാംചെയ്യുന്നു. പക്ഷെ അവന്‍ എനിക്കൊന്നും ചെയ്യുന്നില്ലല്ലോ,                                  എന്നിങ്ങനെയുളള പ്രതിക്ഷകള്‍ സൗഹൃദത്തില്‍ ഉണ്ടാവരുത്.
7)       സുഹൃത്തിന്ഒരാപത്ത് വരുമ്പോള്‍ ഒഴിഞ്ഞുമാറാതെ കൂടെ നില്‍ക്കണം.
8)      സുഹൃത്തിന്റെഅനുവാദമില്ലാതെ ഒരിക്കലും അയാളുടെ                                  സ്വകര്യതകളിലോ,കുടുംബ പ്രശ്നങ്ങളിലോ തലയിടരുത്.
9)       പരസ്പരം കുറ്റംപറയരുത്.
 ഓര്‍മ്മിക്കുക –  സൗഹൃദം മഹത്തായ ഒന്നാണ്.ഫേസ്ബുക്ക് പോലുളള നെറ്റ് വർക്കുകൾപോലും ഉണ്ടായത് സൗഹൃദത്തെ അവലംബിച്ചാണ്.എന്താണ് നിങ്ങളുടെ അഭിപ്രായം.

Friday, 18 April 2014

എല്ലാം നല്ലതിന്


രാത്രി 9.30 ന് സ്റ്റാര്‍പ്ലസ്സില് ഒരു ഹിന്ദി സീരിയല് ഉണ്ട്. യേ രിശ്താ ക്യാ കഹലാത്താ ഹൈ. എന്റെ അമ്മയ്ക്ക് ആ സീരിയല് വളരെ ഇഷ്ടമാണ്.
അമ്മയുടെ സന്തോഷത്തിനുവേണ്ടി ചിലപ്പോഴൊക്കെ ഞാനും ആ സീരിയല് കണ്ടിട്ടുണ്ട്. അതൊരു മോശം കാര്യമായിട്ട് എനിക്കു തോന്നിയിട്ടേയില്ല. അമ്മ പറയുന്നതുപോലെ ഓരോ മനുഷ്യനും ഒരുവിദ്യാര്‍ത്ഥിയെപോലെയാണ്. നമുക്ക്ചുറ്റുമുളളഎല്ലാത്തില്‍നിന്നുംഓരോകാര്യങ്ങള്പഠിച്ചുകൊണ്ടേയിരിക്കുന്നു. ചില ആളുകളുണ്ട്.വളരെ നന്നായി കാര്യങ്ങള് കൈകാര്യം ചെയ്യാന്‍ കഴിയുന്നവറ്. തന്റെകുടുമ്പത്തിലോ, സുഹ്രുത്തുക്കള്‍ക്കോ എന്തെങ്കിലും പ്രശ്നങ്ങള് ഉണ്ടായാല്, വളരെ നന്നായി അത് പരിഹരിച്ചു കൊടുക്കുന്നവര്. അങ്ങനെയുള്ളവരോട് എനിക്ക് പ്രത്യേകം ആദരവ്, ഇഷ്ടം തോന്നാറുണ്ട്. ആ സീരിയലിലെ അക്ഷര എന്ന കഥാപാത്രത്തോടും എനിക്ക് അതേ ആദരവ് തോന്നി. എന്റെ സുഹ്രുത്ത് മീരയും ഇതുപോലെയാണ്. പല പ്രതിസന്ധികളിലും ആ സുഹ്രുത്ത് എന്നെ സഹായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അരങ്ങത്ത് നമ്മള് കെട്ടുന്ന വേഷങ്ങളുടെ വിജയത്തിന് ഇത്തരത്തിലുള്ള പഠനങ്ങളും കൂടിയേ തീരൂ.

പ്രതിഫലനങ്ങള്‍


ചോറിന് അരിയെടുക്കുമ്പോള് അമ്മ കുറച്ചൂ കൂടുതല് എടുക്കും. ചോദിച്ചാല് പറയും. ‘ആരെങ്കിലും പെട്ടെന്ന് വന്നാലോ. അരി കഴുകാനെടുക്കുമ്പോള് അതില് നിന്നും ഒരുപിടിയെടുത്ത് വീടിനുപുറകുവശത്തായുള്ള മതിലിനുമുകളില് കൊണ്ടുവെയ്ക്കും. കാക്കകള്‍ക്ക് തിന്നാനായി. 
ചോദിച്ചാല് പറയും. ‘കൊടുത്തുകഴിക്കണം. എന്നാലേ വയര് നിറയൂ.’ അമ്മ പറഞ്ഞതൊക്കെ ഞാന് ഓര്‍മ്മിക്കാന് കാരണം തീവണ്ടിയാപ്പീസിന്റെ പരിസരത്തുവെച്ചു ഞാന് കണ്ട വയസ്സേറെചെന്ന ഒരമ്മയാണ്. സുഹ്രുത്തിനെ യാത്രയാക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് ഞാന് അവരെ കണ്ടത്. റോഡിലേക്കിറങ്ങുന്നിടത്തായി, മുഷിഞ്ഞവസ്ത്രങ്ങല് ധരിച്ച്, ചുക്കിചുളിഞ്ഞശരീരത്തൊടുകൂടി, കൈനീട്ടി, കൂനികൂടിയിരിക്കുന്ന ഒരു മുത്തശ്ശി. എന്തൊരു ദുരവസ്ഥ. അവരുടെ മുഖം മനസ്സില് വിങ്ങലുണ്ടാക്കുന്നു. എനിക്കു തോന്നുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ദുഖം ദാരിദ്ര്യം തന്നെയാണ്. ഒന്നുമില്ലാത്ത അവസ്ഥ. ഉറ്റവരും, ഉടയവരുമില്ലാത്ത അവസ്ഥ. അനാഥത്വത്തിന്റെ ഭാ‍രവും പേറിയുളള ജീവിതം. 
അതൊന്ന് സങ്കല്പിക്കാന് പോലും സാധിക്കുന്നില്ല. അപ്പോള് അതനുഭവിക്കുന്നവരുടേയോ.. പരസ്പരം സഹായിക്കുവാനുളള മനോഭാവം എല്ലാവര്‍ക്കും ഉണ്ടാവുകയാണെങ്കില് ഇത്തരത്തിലുളള ഒരവസ്ഥ ഒരാള്‍ക്കും അനുഭവിക്കേണ്ടി വരില്ലാ എന്ന് തോന്നിപോവുകയാണ്. ഈ ഭൂമിയില് പിറവിയെടുക്കുന്ന എല്ലാവര്‍ക്കും ഒരു നല്ല ജീവിതം ഉണ്ടാകുവാന് വേണ്ടിമനസ്സ് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോവുകയാണ്.

Thursday, 17 April 2014

ഒന്നും സ്വന്തമാക്കരുതായിരുന്നു

ഇരുണ്ട നീലിമയുടെ മൂടുപടത്തില്‍
കടല്‍ എല്ലാം ഒളിപ്പിച്ചു

ഇരുളും വെട്ടവുമൊന്നാണെന്ന്
കാലം അവളോട് സൂചിപ്പിച്ചു

ആറ്ക്കും സ്വന്തമല്ലാത്ത ഒന്നിനെക്കുറിച്ച്
കണ്ണുനീറ്തൂകി മേഘവും ഓറ്മ്മിപ്പിച്ചു

അവളൊന്നും കേള്‍ക്കുകയുണ്ടായില്ല.
മടിത്തട്ടിലൊളിപ്പിച്ച നിധി കാക്കുകയായിരുന്നു.

ഒരോണപാട്ടിന്റെ ഈരടി മൂളി
ഒരു പഴംകഥയുടെ മധുരം നുകര്‍ന്ന്
സ്വപ്നങ്ങള്‍ കൊണ്ട് മാല കോര്‍ക്കുകയായിരുന്നു.

എത്ര നേരത്തേക്ക്…………………………………………

ഇളം നീലിമയുടെ മൂടുപടത്തിലൊളിച്ച്
സൂര്യന്‍ അവളെ അവനിലേക്ക് വലിച്ചിഴച്ചു.

ശേഷിച്ച മുത്തുകളൊക്കെയും
രാവില്‍ ചന്ദ്രനും കവര്‍ന്നെടുത്തു.

സ്വപ്നങ്ങള്‍ പകുത്തെടുത്തുകൊണ്ട്
നക്ഷത്രങ്ങളും അവളെ കൈയ്യൊഴിഞ്ഞു.

മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന
അവളുടെ മാറില്‍ കാറ്റും ചെന്നുവീണു.

അവന്റെ കൈകളില്‍ പിടയുമ്പോള്‍
അവളൊര്‍ത്തു.
ഒന്നും സ്വന്തമാക്കരുതായിരുന്നു.



Wednesday, 16 April 2014

അമ്മ കാത്തിരിക്കുന്നു

ഇരുട്ടിന്‍ ശ്രുതി മീട്ടി
ഇരുട്ടില്‍ പാടുമ്പോള്‍
നീ അമാവാസി

വെളിച്ചമാത്മാവില്‍
ശ്രുതി ചേര്‍ക്കുമ്പോള്‍
നീ പൌര്‍ണ്ണമി

വാളേന്തിയുളള നടനം
നിന്നെ സന്ധ്യയാക്കുന്നു

രുധിരമണിണ്ഞ്ഞുള്ളനില്പ്
കണ്ണുകളില്‍ കത്തുന്ന ദാഹം

കബന്ധങ്ങള്‍ക്കിടയില്‍നിന്ന്
ദംഷ്ട്രകള്‍ കാട്ടി നീ അലറുമ്പോള്‍
കാലത്തിനുപോലും നിന്നെഭയം

ഈ മാറ്റമെന്തിനായിരുന്നു.
ഈ മുറ്റമായിരുന്നില്ലെ
നിന്റെ ഈറ്റില്ലം.

ഈ കാറ്റായിരുന്നു
നിന്നെ താരാട്ടിയത്
നീ അതെല്ലാം മറക്കുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍
ഈ പെറ്റമ്മയെയെങ്കിലും
ഒന്നു തിരിച്ചറിഞ്ഞുവെങ്കില്‍,

മുലപ്പാലിന്റ്റെ ഗന്ധം
അടുത്തറിഞ്ഞുവെങ്കില്‍
ഈ മടിത്തട്ടിലൊന്നുമയങ്ങിയെങ്കില്‍
ഈ അമ്മ അതിനായ് കാത്തിരിക്കുന്നു…..






സ്നേഹാലയം

വേണമൊരുവീടതിനുവേണ്ടാ
വാതില്‍ മറകളും ജാലകങ്ങളും,
വരാനാകണമാര്‍ക്കുമെപ്പോഴും
വന്നൊന്നു തലചായ്ക്കാനാകണം

സൂര്യാതപത്തില്‍ തളരുമ്പൊഴും
മാരി കോരി ചൊരിയുമ്പൊഴും,
അന്ധകാരത്തിലുഴലുമ്പൊഴും
ശാന്തമായൊന്നു വിശ്രമിച്ചീടുവാന്‍

സ്നേഹമായിരിക്കണമാഭവനത്തില്‍
മോഹനസുഗന്ധം പരത്തുംതെന്നല്‍
അഷ്ടകോണുകളില്‍ കെടാവിളക്കുമായ്
ഇഷ്ടദേവതകളുമുന്ണ്ടായിരിക്കണം

സൂര്യോദയത്തിലുമസ്ത്തമയത്തിലും
നിശീഥിനിതന്‍ നിതാന്തനീലിമയിലും,
സ്നേഹദീപങ്ങള്‍ തെളിച്ചിടേണം
ശാന്തിഗീതങ്ങള്‍ ആലപിച്ചീടണം

മുഖരിതമാവണമാമോരോമുറികളും
മുറജപങ്ങളാല്‍ ലോകനന്മയ്ക്കായ്,
സുചരിതയാം ഗ്രാമകന്യയായ്‌വിഭാതം
ഉണരണമാവീടിന്നന്തരംഗങ്ങളില്‍



Monday, 14 April 2014

കർണ്ണികാരം

സൂര്യ ഗായത്രി കളുരുവിടും
ആര്യ ദ്രാവിഡ സംസ്കാര സമന്വയം
ഭദ്ര ദീപം കൊളുത്തി യുണരുമീ
വിശുദ്ധ ഗ്രമാന്തരങ്ങളി
എവിടെയാണാ ണ്ണികാരം
ഒരുവേള എന്നാത്മാവാം കണിക്കൊന്ന
കാലികമേയുന്ന കുന്നിചെരുവി
കൈയ്യികറങ്ങുന്ന കാറ്റാടിയുമായി
ഓടിക്കളിച്ചൊരെബാല്യ സ്മൃതിക
പൂത്തുനില്ക്കുമൊരു ണ്ണികാരത്തി
ചുവടെത്തി നില്ക്കുന്നീ വിഷുപുലരിയി
വാമുടികെട്ടഴിച്ചിട്ടു തനുവിചന്ദനം പൂശി
മലതാലമേന്തിനികുമൊരു തന്വംഗിയെ പോ
പച്ചില ചാത്തഴിചിട്ടു മാലേയവുമണിഞ്ഞു
മഞ്ഞകിങ്ങിണി ചാത്തിയൊരുസുന്ദരി
മാരുതകരങ്ങളിവ്രീളാവിവശയായി
പ്രകൃതിക്കു തൊടുകുറിയായി നിന്നൊരാകൊന്ന  
വെട്ടേറ്റുവീണിട്ടുമേന്റെയേകാന്തതയി
പൊട്ടിമുളക്കുന്നു തളിക്കുന്നു പൂക്കുന്നു;
വഴിതെറ്റി വന്നൊരു വിഷുപക്ഷി മൂകനായി
ഒരുതരു ശാഖിയികുമ്പിട്ടിരിക്കുന്നു
പാടങ്ങളില്ലാത്ത നാടു കാണുമ്പോ
പാടാമറന്നുവോ പാവം പതംഗം
എങ്ങുമുയരുന്ന കോണ്ക്രീറ്റ് സൗധങ്ങക്കിടയി
ഞെരുങ്ങുന്നു തേങ്ങുന്നു തെന്ന
തെളിനീചോലകപോലും നികന്നുപോയ്
ഒളിച്ചിന്നിയൊഴുകിയൊരാറും വരണ്ടുപോയ്
പുഴയുടെ  മാറിലേക്കൊഴുകുന്നു ലോറിക
പൂഴിചുമടുമായി തിരിച്ചു പോവുന്നു
പുഴയൊഴുകും വഴി മാത്റം നീളുന്നു,
പുഴയൊരു കടംകഥയായിമാറുന്നു
മാറുന്ന ലോകത്തിമാറ്റങളില്ലാതെ
ഉച്ചസൂര്യദൂരെ ഉദിച്ചുയരുന്നു,
കഥയൊന്നുമറിയാതെ കനലാട്ടം തുടരുന്ന
കതിരവനെ നോക്കി ഗണികപറയുന്നു
വിഷുഫലം മഹാകേമം  നാടിനൈശ്വര്യം
അളന്നെടുത്താലും ഒഴിയില്ല പത്തായം
ബ്രാഹ്മമുഹൂത്തത്തിലാദിത്യമന്ത്റം
ജപിച്ചുണരുന്ന ലോകമേ കാലത്തിവേദന
കൊഴിഞ്ഞു വീഴുന്ന കൊന്ന പൂക്കളായ്

അടിഞ്ഞു കൂടുന്നീ വരണ്ട ഭൂമിയിൽ